ലാലേട്ടൻ്റെ കൈയക്ഷരം ഇനി ഡിജിറ്റൽ ഫോണ്ടിൻ്റെ രൂപത്തിൽ ലഭ്യമാകും

0
129

ലാലേട്ടൻ്റെ കൈയക്ഷരം ഇനി ഡിജിറ്റൽ ഫോണ്ടിൻ്റെ രൂപത്തിലും ലഭ്യമാകും. സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു നടൻ്റെ കൈയക്ഷരം ഡിജിറ്റൽ ഫോണ്ടായി പ്രേക്ഷകരിലെത്തും. ഈ ഫോണ്ട് ‘A10’ എന്നറിയപ്പെടും.

മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ പിറന്നാൾ നിറവിലാണ്. ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വേദിയിൽ ലാലേട്ടന്റെ ജന്മദിനം ആഘോഷമാക്കി. റീജിയണൽ ബിസിനസ് ഹെഡ് കൃഷ്ണൻ കുട്ടിയുടെയും ചാനൽ ഹെഡ് കിഷൻ കുമാറിന്റെയും സാന്നിധ്യത്തിലായിരുന്നു ആഘോഷങ്ങൾ.

ബിഗ് ബോസ് വേദി ഈ ചരിത്രനിമിഷത്തിനു കൂടി സാക്ഷ്യം വഹിച്ചു. സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിന്റെ കൈയക്ഷരം ഡിജിറ്റൽ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നത്.’ A10’ എന്നായിരിക്കും ഈ ഫോണ്ട് അറിയപ്പെടുക. ഈ പ്രത്യേക എപ്പിസോഡ് ഏഷ്യാനെറ്റിൽ ഇന്ന് രാത്രി 9.30 നു സംപ്രേക്ഷണം ചെയ്യുന്നു.