കൊലപാതകേസിൽ 20 വർഷമായി ഒളിവിലായിരുന്ന ആളെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്

0
108

വ്യവസായിയെ കൊലപ്പെടുത്തിയ കേസിൽ 20 വർഷമായി ഒളിവിലായിരുന്ന ആളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 2004ൽ ഡൽഹിയിലെ രമേഷ് ചന്ദ് ഗുപ എന്ന വ്യവസായിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപാഹി ലാലിനെ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മെയിൻപുരിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഗുർദയാൽ എന്നാക്കി പേര് മാറ്റി ചോലെ ബതുരെ വിൽക്കുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പ്രതി പേരു മാറ്റി മെയിന്‍പുരിയിലെ രാംലീല മൈതാനിയില്‍ ചോലെ ബട്ടൂരെ വിറ്റു ജീവിക്കുന്നുണ്ടെന്നായിരുന്നു പോലീസിന് കിട്ടിയ ആദ്യ വിവരം. രണ്ട് ദിവസം കഴിഞ്ഞ്, ഇയാള്‍ ഗുര്‍ദയാല്‍ ചോലവാല എന്ന പേരിലാണ് കഴിയുന്നതെന്നും അറിയാന്‍ കഴിഞ്ഞു. പ്രതിയെ പിടികൂടാനായി മാമ്പഴം വില്‍പ്പനക്കാരനായി വേഷമിട്ട് പ്രദേശത്ത് കച്ചവടം നടത്തിയ എ.എസ്.ഐ സോനു നൈന്‍ രണ്ടു ദിവസത്തിനു ശേഷം പ്രതിയെ പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ ആദ്യം തന്റെ പേര് ഗുര്‍ദയാല്‍ എന്ന് ഇയാള്‍ കള്ളം പറഞ്ഞെങ്കിലും പിന്നീട് തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ യഥാര്‍ഥ വ്യക്തിത്വം വെളിപ്പെടുത്താന്‍ തയ്യാറാവുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ രാകേഷ് പവാരിയ പറഞ്ഞു.

2004 ഒക്ടോബര്‍ 31-ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാലിമാര്‍ ബാഗിലെ വീട്ടില്‍ നിന്ന് പുറപ്പെട്ട ധാന്യ വ്യവസായിയായിരുന്ന രമേഷ് ചന്ദ് ഗുപ്ത വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. പല തവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാതായതോടെ വീട്ടുകാര്‍ ഷാലിമാര്‍ ബാഗ് പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.

പ്രദേശത്തെ മറ്റൊരു പഴക്കച്ചവടക്കാരൻ മുകേഷ് വാട്സിനെ കുടുംബം സംശയിച്ചിരുന്നു. പിന്നീട് രമേഷ് ഗുപ്തയുടെ കാര്‍ ഗുരുഗ്രാമിലെ ബഹദുര്‍ഗഢ് പോലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു.

ഒടുവില്‍, കുടുംബം സംശയം പ്രകടപ്പിച്ച വ്യവസായി മുകേഷിനെ പോലീസ് കണ്ടെത്തി. രമേഷ് ചന്ദ് ഗുപ്തയെ തട്ടിക്കൊണ്ടു പോയതും കൊന്നതും താനും മറ്റു നാലു പേരും ചേര്‍ന്നാണെന്ന് മുകേഷ് സമ്മതിക്കുകയായിരുന്നു. സിപാഹി ലാല്‍, ഷരീഫ് ഖാന്‍, കമലേഷ, രാജേഷ് എന്നിവരായിരുന്നു മറ്റു നാലുപേര്‍. മുകേഷ് വാട്‌സിനെയും ഷരീഫ് ഖാനെയും അജീവനാന്ത തടവുവിന് വിധിച്ച കോടതി ഒളിവില്‍ പോയ സിപാഹി ഉള്‍പ്പെടുന്ന മറ്റു മൂന്നു പേരെ കുറ്റക്കാരായി പ്രഖ്യാപിച്ചു.

സംഭവം നടക്കുന്ന ദിവസം രമേശ് ഗുപ്തയെ മുകേഷ് വാട്‌സ് റൂമിലേക്ക് വിളിച്ചുവരുത്തി ലായിനി ഉപയോഗിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം കത്തികൊണ്ട് കുത്തികൊല്ലുകയായിരുന്നു. മൃതദേഹം ചാക്കിലാക്കി ഗ്രാമത്തിലെ ഓടയില്‍ ഉപേക്ഷിക്കുകയും ചെയ്തു.