ബിജെപി ലോക്‌സഭാ സ്ഥാനാർത്ഥി അഭിജിത് ഗംഗോപാധ്യായയ്ക്ക് പ്രചാരണത്തിൽ നിന്ന് വിലക്ക്

0
115

കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജിയും ബിജെപി ലോക്‌സഭാ സ്ഥാനാർത്ഥിയുമായ അഭിജിത് ഗംഗോപാധ്യായയ്ക്ക് പ്രചാരണത്തിൽ നിന്ന് വിലക്ക്. മുഖ്യമന്ത്രി മമത ബാനർജിയെ അപമാനിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നടപടി.

അഭിജിത്ത് ഗംഗോപാധ്യായയുടെ പരാമര്‍ശം സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് വിലയിരുത്തിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. മമതാ ബാനര്‍ജി ഒരു സ്ത്രീ ആണോ എന്ന ചോദ്യം ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഈ മാസം 15 ന് ഹാല്‍ദിയയില്‍ നടന്ന പൊതുയോഗത്തിലെ പ്രസംഗത്തിലാണ് മമതയ്ക്ക് എതിരെ അഭിജിത്ത് ഗംഗോപാധ്യായ പ്രസംഗിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. 24 മണിക്കൂറാണ് അഭിജിത്ത് ഗംഗോപാധ്യായയ്ക്ക് പ്രാചരണത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. വ്യക്തിഹത്യ നടത്തിയെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ തംലുക്ക് മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാണ് അഭിജിത് ഗംഗോപാധ്യാ.അതിനിടയില്‍ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് ചിറ്റ രഞ്ജന്‍ ദാഷ്, താന്‍ ആര്‍എസ്എസ് അംഗമാണെന്നും വിളിച്ചാല്‍ സംഘടനയിലേക്ക് മടങ്ങാന്‍ തയ്യാറാണെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ജഡ്ജിയായിരുന്ന തന്റെ പ്രവര്‍ത്തനത്തില്‍ നിഷ്പക്ഷത പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.