സിംഗപ്പൂർ എയർലൈൻസ് ശക്തമായി ആടിയുലഞ്ഞതിനെ തുടര്‍ന്ന് ഒരു യാത്രക്കാരൻ മരിച്ചു

0
267

സിംഗപ്പൂർ എയർലൈൻസിൻ്റെ ബോയിംഗ് 777-300ER വിമാനം ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പോകുംവഴി കടുത്ത പ്രക്ഷുബ്ധത നേരിട്ടതിനെ തുടര്‍ന്ന് ഒരു യാത്രക്കാരൻ മരിച്ചു. 30 ഓളം പേർക്ക് പരിക്കേറ്റു. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

211-യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോയ വിമാനം ബാങ്കോക്കില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു. എത്ര പേര്‍ക്ക് പരിക്കേറ്റെന്ന കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ല.

വിമാനത്തിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും മെഡിക്കല്‍ സഹായത്തിനായി തായ്‌ലന്‍ഡിലെ പ്രാദേശിക വക്താക്കളുമായി ബന്ധപ്പെടുകയാണെന്നും വിമാനകമ്പനി അറിയിച്ചു.