രാജസ്ഥാൻ റോയൽസ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം മഴമൂലം ഉപേക്ഷിച്ചു

0
245

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം മഴമൂലം ഉപേക്ഷിച്ചു. രാത്രി 10 മണിയോടെയാണ് മഴ ശമിച്ചത്. മത്സരം ഏഴ് ഓവറാക്കി ചുരുക്കി ടോസ് ചെയ്തെങ്കിലും മഴ വീണ്ടും വന്നതോടെ ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിച്ചു. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിൻ്റ് വീതം പങ്കിട്ടു.

എലിമിനേറ്ററില്‍ ബെംഗലൂരു ആണ് രാജസ്ഥാന്‍റെ എതിരാളികള്‍. 21ന് അഹമ്മദാബാദില്‍ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും.

ഇതിലെ വിജയികള്‍ നേരിട്ട് ഫൈനലിലെത്തുമ്പോള്‍ തോല്‍ക്കുന്നവര്‍ രാജസ്ഥാന്‍-ആര്‍സിബി എലിമിനേറ്ററിലെ വിജയികളുമായി ഏറ്റുമുട്ടും.