ലോക്സഭാ തെരെഞ്ഞെടുപ്പ് അഞ്ചാംഘട്ട പ്രചാരണം ഇന്ന് അവസാനിക്കും

0
145

ലോക്സഭാ തെരെഞ്ഞെടുപ്പ് അഞ്ചാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 49 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക. ബീഹാർ,ജമ്മു കശ്മീർ, ജാർഖണ്ഡ്,ലഡാക്ക്,മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നിങ്ങനെ ആറു സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായിയാണ് വോട്ടെടുപ്പ്. അമേഠിയും, റായ്ബറേലി മണ്ഡലങളാണ് അഞ്ചാം ഘട്ടത്തിലെ ശ്രദ്ധ കേന്ദ്രം.

രാഹുൽ ഗാന്ധി, രാജ് നാഥ് സിങ്, പീയുഷ് ഗോയൽ,സ്മൃതി ഇറാനി, ചിരാഗ് പസ്വാൻ, രാജീവ് പ്രതാപ് റൂഡി, ഒമർ അബ്ദുള്ള തുടങ്ങിയവരാണ് അഞ്ചാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. പ്രധാന മന്ത്രി നരേന്ദ്രമോദിയും, കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇന്ന് ഡൽഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും. നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ മനോജ് തിവാരിക്ക് വേണ്ടിയാണ് പ്രധാനമന്ത്രി പ്രചരണ റാലി നടത്തുക.

ഹരിയാനയിലെ അംബാലയിലും സോനിപതിലുമായി രണ്ട് റാലികളിലും പ്രധാനമന്ത്രി പങ്കെടുക്കും. ചാന്ദിനി ചൗക്ക്, നോർത്ത് വെസ്റ്റ് ഡൽഹി മണ്ഡലങ്ങളിലാണ് രാഹുൽ ഗാന്ധി പ്രചാരണം നടത്തുക. പ്രിയങ്ക ഗാന്ധി ഇന്നും അമേഠി, റായ്ബറേലി മണ്ഡലങ്ങളിൽ പ്രചാരണം തുടരും.