ചേർത്തലയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

0
182

ചേർത്തല പള്ളിപ്പുറത്ത് വെച്ച് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. വലിയവെളി അമ്പിളിയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം.

പള്ളിച്ചന്തക്ക് സമീപം വെച്ചാണ് ഭര്‍ത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേര്‍ത്തല കെ.വി. എം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല

ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. തിരുനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റാണ് അമ്പിളി. അമ്പിളിയെ കൊലപ്പെടുത്തിയ ശേഷം രാജേഷ് ഓടി രക്ഷപ്പെട്ടു. ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് രാജേഷ്. മക്കള്‍: രാജലക്ഷ്മി, രാഹുല്‍.