ലൈംഗികാതിക്രമ കേസിൽ പ്രജ്ജ്വല്‍ രേവണ്ണക്കെതിരെ അറസ്റ്റ് വാറണ്ട്

0
136

ലൈംഗികാതിക്രമ കേസിൽ പ്രജ്ജ്വല്‍ രേവണ്ണക്കെതിരെ അറസ്റ്റ് വാറണ്ട്. ഹാസന്‍ മണ്ഡലത്തിലെ സിറ്റിങ് എം.പിയും എന്‍.ഡി.എ സ്ഥാനാര്‍ഥിയുമാണ് പ്രതി. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് നടന്ന് രണ്ട് ദിവസത്തിന് ശേഷം പ്രജ്ജ്വലിനെതിരേയുള്ള ലൈംഗികാതിക്രമദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അശ്ലീലദൃശ്യങ്ങള്‍ പുറത്തുവന്നതിനുപിന്നാലെ പ്രജ്ജ്വല്‍ ജര്‍മനിയിലേക്ക് കടക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ പ്രജ്ജ്വലിനെതിരേ അന്വേഷണസംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, വീഡിയോയില്‍ ഉള്‍പ്പെട്ടതായി പറയുന്ന സ്ത്രീ വനിതാ കമ്മിഷന് പരാതിയും നല്‍കിയിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത്.

ഹാസൻ മണ്ഡലത്തിൽ വീണ്ടും ജനവിധി തേടിയ സിറ്റിങ് എം.പി പ്രജ്വൽ കഴിഞ്ഞ മാസം 26ന് തിരഞ്ഞെടുപ്പ് നടന്നതിനെത്തുടർന്ന് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് ജർമനിയിലേക്ക് പോവുകയായിരുന്നു. പ്രജ്വലിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി)സർക്കാർ നിയോഗിച്ചിരുന്നു.