Reddit ഡാറ്റ ഉപയോഗിച്ച് AI മോഡലിനെ പരിശീലിപ്പിക്കാൻ ഒരുങ്ങി OpenAI

0
65

Reddit-ൽ നിന്നുള്ള ഉള്ളടക്കം ജനപ്രിയ ചാറ്റ്‌ബോട്ടായ ChatGPT സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതിന് OpenAI-യുമായി സഹകരിച്ച് Reddit. ഓപ്പൺ എഐയുമായുള്ള ഇടപാടിന് ശേഷം റെഡ്ഡിറ്റിൻ്റെ ഓഹരികൾ 12 ശതമാനം ഉയർന്നു. ഇതുവഴി, പരസ്യ വിതരണത്തിന് പുറമെ ഒരു അധിക വരുമാന സ്രോതസ്സും റെഡ്ഡിറ്റ് കണ്ടെത്തുകയാണ്.

നേരത്തെ ഗൂഗിളിന്റെ എഐ മോഡലുകളുടെ പരിശീലനത്തിന് വേണ്ടി ഡാറ്റ നല്‍കുന്നതിന് റെഡ്ഡിറ്റും ആല്‍ഫബെറ്റും തമ്മില്‍ ധാരണയായിരുന്നു. ഓപ്പണ്‍ എഐയുമായി കരാറിലെത്തിയതോടെ റെഡ്ഡിറ്റിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്‌സ് (എപിഐ) ഓപ്പണ്‍ എഐ ഉല്പന്നങ്ങള്‍ക്ക് ഉപയോഗിക്കാനാവും. പരസ്യ വിതരണത്തിലും ഓപ്പണ്‍ എഐ റെഡ്ഡിറ്റിന്റെ പങ്കാളിയാവും.

പരസ്യവരുമാനത്തിന് പുറമെ റെഡ്ഡിറ്റിലെ ഡാറ്റ എഐ മോഡലുകളുടെ പരിശീലനത്തിനായി നല്‍കുന്നതും ഒരു സുപ്രധാന വരുമാന സ്രോതസ്സായാണ് നിക്ഷേപകര്‍ കാണുന്നത്. ഈ മാസം ആദ്യമായി റെഡ്ഡിറ്റിന്റെ വരുമാനത്തില്‍ വലിയ വര്‍ധനവും ലാഭവും രേഖപ്പെടുത്തുകയും ചെയ്തു. ഗൂഗിളുമായുള്ള കരാറിന്റെ ഫലമായാണ് ഈ നേട്ടം. അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ ഓപ്പണ്‍ എഐയുമായും കരാറായത്.