കാലവർഷം മെയ് 31ന് കേരളത്തിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
99

തെക്കുപടിഞ്ഞാറൻ കാലവർഷം മെയ് 31ന് കേരളത്തിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ കണക്കനുസരിച്ച് നാല് ദിവസം വരെ വ്യത്യാസമുണ്ടാകാം.

മൺസൂൺ സാധാരണയായി ജൂൺ ഒന്നിന് കേരളത്തിൽ എത്തും. ഇത് ഏഴ് ദിവസം വരെ വ്യത്യാസപ്പെടാം. കേരളത്തിൽ എത്തുന്ന മൺസൂൺ പിന്നീട് വടക്കോട്ട് നീങ്ങി ജൂലൈ 15 ഓടെ രാജ്യത്തുടനീളം വ്യാപിക്കും.

ഇന്ത്യയിലെ മണ്‍സൂണിന്റെ പുരോഗതി സംബന്ധിച്ച നിര്‍ണായകമായ സൂചകമാണ് കേരളത്തില്‍ മണ്‍സൂണ്‍ എത്തുന്ന തിയ്യതി. കടുത്ത വേനലില്‍ വിയര്‍ക്കുന്ന ഉത്തരേന്ത്യയ്ക്ക് വലിയ ആശ്വാസമാകും മണ്‍സൂണ്‍.

അതേസമയം, കേരളത്തിലെ അടുത്ത അഞ്ച് ദിവത്തേക്കുള്ള മഴ മുന്നറിയിപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചു. ഇത് പ്രകാരം വിവിധ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മേയ് 19-ന് ചില ജില്ലകളില്‍ യെല്ലോ അലെര്‍ട്ടാണ് ഉള്ളതെങ്കിലും ഓറഞ്ച് അലെര്‍ട്ടിന് സമാനമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ച യെല്ലോ അലെര്‍ട്ട്

മേയ് 15: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

മേയ് 16: പത്തനംതിട്ട, ഇടുക്കി, എറണാകുളം

മേയ് 17: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം

മേയ് 18: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

മേയ് 19: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം