കരമന അഖിൽ വധക്കേസിലെ എല്ലാ പ്രതികളും അറസ്റ്റിൽ

0
111

കരമന അഖിൽ വധക്കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു. അരുൺ ബാബു, അഭിലാഷ് എന്നിവരാണ് ഇന്നലെ പോലീസിന്റെ പിടിയിലായത്. പ്രതികൾ അരുണിൻ്റെ വീട്ടിൽ ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് പറയുന്നത്. കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

പ്രതികൾക്കെതിരെ കൂടുതൽ നടപടിയെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. അനന്തു വധക്കേസിലെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകും.

അനന്തു വധക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് അഖിലിനെ കൊലപ്പെടുത്തിയത്. അനന്തു വധക്കേസിലെ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കാനാണ് നീക്കം.