മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം. പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി ആഴക്കടലിൽ മത്സ്യ ബന്ധനം നടത്തുകയായിരുന്ന പൊന്നാനി സ്വദേശി നൈനാർ എന്നയാളുടെ ഇസ്ലാഹ് എന്ന ബോട്ടിൽ കപ്പൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
ബോട്ട് ജീവനക്കാരായ പൊന്നാനി അഴിക്കൽ സ്വദേശി കുറിയമാക്കാനകത്ത് സലാം, പൊന്നാനി പള്ളിപ്പടി സ്വദേശി പീക്കിൻ്റ ഗഫൂർ എന്നിവരുടെ മൃതദേഹമാണ് തിരച്ചിലിൽ കണ്ടെത്തിയത്.
ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് താഴ്ന്നു പോയിരുന്നു. അപകടത്തിൽപ്പെട്ട ബോട്ടിലെ മറ്റു ജീവനക്കാരെ രക്ഷിച്ചത് കപ്പൽ ജീവനക്കാരാണ്.
ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളും കടലില്‍ പെട്ടുപോയെങ്കിലും നാല് പേരെയാണ് രക്ഷപ്പെടുത്തിയിരുന്നത്. തുടർന്ന് ഇവർക്കായി ഇവര്‍ക്കായി നേവിയും കോസ്റ്റുഗാർഡും തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.
ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടം. സാഗർ യുവരാജ് എന്ന കപ്പൽ ബോട്ടിൽ ഇടിക്കുകയായിരുന്നു.