നിരോധിത പുകയില ഉൽപന്നങ്ങളുടെ 11,000 പാക്കറ്റുകൾ പിടിച്ചെടുത്ത് പോലീസ്

0
101

നിരോധിത പുകയില ഉൽപന്നങ്ങളുടെ 11,000 പാക്കറ്റുകൾ പോലീസ് പിടിച്ചെടുത്തു. ബെംഗളൂരുവില്‍ നിന്നും തൃശ്ശൂരിലേക്ക് ഇന്നോവ കാറില്‍ കടത്തിയ പായ്ക്കറ്റുകളാണ് ചെറുതുരുത്തി പോലീസ് കൊച്ചിന്‍ പാലത്തിന് സമീപം പിടിച്ചെടുത്തത്.

ഒറ്റപ്പാലം പനമണ്ണ പഴനിക്കാവില്‍ വീട്ടില്‍ ഉണ്ണികൃഷ്ണനെ (39) പോലീസ് അറസ്റ്റുചെയ്തു. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങള്‍ നിലവില്‍ അഞ്ച് ലക്ഷത്തോളം രൂപയിലധികം വില മതിപ്പുള്ളതാണ്. ചെറുതുരുത്തി എസ്.ഐ. കെ.ആര്‍. വിനു, എ.എസ്.ഐ. പി.ജെ. സാജന്‍, പോലീസുകാരായ വിജയന്‍, ശ്രീകാന്ത്, സനല്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.