കെഎസ് ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പൊലീസ് കേസെടുത്തു

0
96

ആർഎംപി കേന്ദ്രകമ്മിറ്റി അംഗം കെഎസ് ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മഹിളാ അസോസിയേഷൻ നൽകിയ പരാതിയിൽ വടകര പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുക, സമൂഹത്തിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

ഹരിഹരനെതിരെ ഡി.വൈഎഫ്ഐ ഡി.ജി പി ക്കും വടകര റൂറൽ എസ്പിക്കും പരാതി നൽകിയിട്ടുണ്ട്. ഇതിലും കേസെടുക്കാൻ സാധ്യതയുണ്ട്. അതേ സമയം ഹരിഹരന്റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം തുടരുകയാണ്.

ഹരിഹരനെതിരെ നിയമനടപടി ആവശ്യപ്പെട്ട് സി.പി ഐ എമ്മും പൊലീസിനെ സമീപിച്ചേക്കും. കഴിഞ്ഞ ദിവസം വടകരയിൽ യു.ഡി എഫും ആർഎംപിയും നടത്തിയ ജനകിയ ക്യാമ്പയിനിലായിരുന്നു ഹരിഹരൻ്റെ വിവാദ സ്ത്രീവിരുദ്ധ പരാമർശം.