മെയ് 19 ഓടെ കാലവർഷം എത്താൻ സാധ്യത

0
149

മെയ് 19 ഓടെ കാലവർഷം ആൻഡമാനിൽ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, ദക്ഷിണ ആൻഡമാൻ കടൽ, നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് മൺസൂൺ ആദ്യം എത്തുന്നത്. ആൻഡമാൻ ഉൾക്കടലിൽ സാധാരണയായി മെയ് 22 നാണ് മൺസൂൺ ആരംഭിക്കുന്നത്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത.

അടുത്ത അഞ്ച് ദിവസത്തേക്ക് മഴ കനക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.