മൂവാറ്റുപുഴയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു, 10 പേർക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. വാഗമണിലേക്ക് പോയ യുവാക്കൾ സഞ്ചരിച്ച കാർ മറ്റ് രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. യുവാക്കളുടെ വാഹനത്തിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തു.
അപകടത്തിൽ പരുക്കേറ്റ ഏഴുമുട്ടം സ്വദേശി മനാപ്പുറത്ത് കുമാരി (60) ചികിത്സയിലിരിക്കെ മരിച്ചു. കുമാരിയുടെ ഇവരുടെ മകൻ കെ. അനു (40), അനുവിന്റെ ഭാര്യ ലക്ഷമിപ്രിയ (38), ഇവരുടെ മകൾ ദീക്ഷിത (9) എന്നിവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.