എവറസ്റ്റ് കൊടുമുടി 29-ാം തവണയും കീഴടക്കി കാമി റിത

0
210

എവറസ്റ്റ് കൊടുമുടി കീഴടക്കി മറ്റൊരു റെക്കോർഡ് കൂടി സ്ഥാപിച്ചിരിക്കുകയാണ് കാമി റിത. എവറസ്റ്റ് മാൻ എന്ന് വിളിപ്പേരുള്ള കാമി റിത 29-ാം തവണ എവറസ്റ്റ് കൊടുമുടി കീഴടക്കി എന്ന റെക്കോടാണ് സ്വന്തമാക്കിയത്. 54 കാരനായ കാമി റിത ഇതിന് മുമ്പ് കഴിഞ്ഞ വസന്തകാലത്ത് എവറസ്റ്റ് കീഴടക്കിയിരുന്നു.

ഇന്ന് രാവിലെ 7.25 നാണ് റെക്കോഡ് നേട്ടത്തില്‍ കാമി റിത എത്തിയത്. പര്‍വതാരോഹകരുടെ സംഘത്തിനൊപ്പം ആണ് എവറസ്റ്റ് മാന്‍ ഇത്തവണ കൊടുമുടി കീഴടക്കിയത്. 28 പേരാണ് സംഘത്തിലുണ്ടായിരുന്നത്.