തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചു; നടൻ അല്ലു അർജുനെതിരെ കേസ്

0
108

ലോക്‌സഭാ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് ആൾക്കൂട്ടം സൃഷ്ടിച്ചത്തിന് നടൻ അല്ലു അർജുനും വൈഎസ്ആർ കോൺഗ്രസ് എംഎൽഎ രവി ചന്ദ്ര കിഷോറിനും എതിരെ കേസ്.

കഴിഞ്ഞദിവസം രവി ചന്ദ്രയുടെ വസതിയിൽ അല്ലു അർജുൻ സന്ദർശനം നടത്തിയിരുന്നു. എം.എൽ.എയെ സന്ദർശിക്കാനെത്തിയപ്പോൾ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് അല്ലു അർജുനെ കാണാൻ നിരവധി ആരാധകരാണ് കാത്തുനിന്നിരുന്നത്.

ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. രവി ചന്ദ്രയെ കാണാനെത്തിയ വിവരം പിന്നീട് അല്ലു അർജുൻതന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് ഇരുവർക്കുമെതിരെ നന്ദ്യാൽ പോലീസ് ആണ് കേസെടുത്തത്. സ്പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാറുടെ പരാതിയിലാണ് നടപടി.