ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോണുകൾ സ്വന്തമാക്കാൻ ഒരുങ്ങി ഇന്ത്യൻ സൈന്യം

0
98

നിരീക്ഷണ ശേഷി വർധിപ്പിക്കാൻ ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോണുകൾ സ്വന്തമാക്കാൻ ഇന്ത്യൻ സൈന്യം ഒരുങ്ങുന്നു. പാക് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാനാണ് ദൃഷ്ടി-10 ഡ്രോൺ ലഭ്യമാക്കുക. അദാനി ഡിഫൻസ് സിസ്റ്റംസാണ് ദൃഷ്ടി-10 ഡ്രോൺ വിതരണം ചെയ്യുന്നത്.

ദൃഷ്ടി -10 ഡ്രോൺ എന്നറിയപ്പെടുന്ന ആദ്യത്തെ ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോണുകളിൽ ആദ്യത്തേത്ത് മെയ് 18ന് ഇന്ത്യൻ സൈന്യത്തിന് ലഭിക്കും. ഹൈദരാബാദിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഡ്രോൺ ഇന്ത്യൻ സൈന്യത്തിന് കൈമാറും.

തദ്ദേശീയമായി വികസിപ്പിച്ച രണ്ട് ഡ്രോണുകളാണ് ഇന്ത്യൻ സൈന്യത്തിന് ലഭിക്കുക. ഇതിൽ ആ​ദ്യത്തേത് ജൂൺ 18-ന് ഹൈദരാബാദിൽ വച്ച് നടക്കുന്ന ചടങ്ങിൽ സേനയ്‌ക്ക് കൈമാറും. പഞ്ചാബിലെ ഭട്ടിൻഡ‍ താവളത്തിലാകും ഇത് വിന്യസിക്കുക. പാക് അതിർത്തിയിൽ പറന്ന് പ്രതിരോധം തീർക്കാൻ സേനയ്‌ക്ക് മുതൽക്കൂട്ടാകും ദൃഷ്ടി-10.

30,000 അടി ഉയരത്തിൽ 2,000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ദൃഷ്ടി-10-ന് സാധിക്കും. തുടർച്ചയായി 36 മണിക്കൂർ പ്രതിരോധം തീർക്കും. ഇൻ്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണം, കമ്മ്യൂണിക്കേഷൻസ് റിലേ തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഈ ആളില്ലാ വിമാനം സജ്ജമാക്കിയിരിക്കുന്നത്.