വിവാദ പരാമർശത്തിന് പിന്നാലെ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് സാം പിത്രോദ

0
145

ഇന്ത്യയുടെ കിഴക്ക് ഭാഗത്ത് താമസിക്കുന്നവർ ചൈനക്കാരെപ്പോലെയും തെക്ക് ഭാഗത്ത് താമസിക്കുന്നവർ ആഫ്രിക്കക്കാരെപ്പോലെയുമെന്ന സാം പിത്രോദയുടെ പരാമർശം വിവാദമായതിനെ തുടർന്ന് ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് സാം പിത്രോദ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പിത്രോദയുടെ രാജി സ്വീകരിച്ചു.

പിത്രോദയുടെ പരാമർശം വിവാദമായതോടെ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത് എത്തിയിരുന്നു. ഇത്തരം ആരോപണങ്ങൾ ഇന്ത്യയിൽ വച്ചു പൊറുപ്പിക്കില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

പാരമ്പര്യ സ്വത്തുക്കളുടെ പുനർവിതരണവുമായി ബന്ധപ്പെട്ട് പിത്രോദ നടത്തിയ പരാമർശം വിവാദമായി തുടരുന്ന സാഹചര്യത്തിലാണ് കോൺഗ്രസ്സിനെ വെട്ടിലാക്കി പിത്രോദ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പിത്രോദയുടെ പരാമർശം. ബിജെപി ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും പിത്രോദയുടെ പ്രസ്താവനയെ അപലപിക്കുകയും കോൺഗ്രസ്സിനോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയും ചെയ്തു.