സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു

0
627

സംവിധായകനും ഛായാഗ്രഹനുമായ സംഗീത് ശിവൻ (65) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സംഗീത് ശിവൻ.

പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായാഗ്രാഹകനുമായ ശിവന്‍റെ മകനായി 1959 ലാണ് സംഗീത് ശിവന്‍ ജനിച്ചത്. എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കിയ ശേഷം പിതാവിനൊപ്പം ഡോക്യുമെന്‍ററികളിലും മറ്റും ഭാഗമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്.

യോദ്ധ, ഗാന്ധർവം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ അദ്ദേഹം 1990-ൽ പുറത്തിറങ്ങിയയ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേയ്ക്ക് എത്തുന്നത്. തുടർന്ന് പ്രൊഡ്യൂസറായും സംഗീത് ശിവൻ മലയാളത്തിലേയ്ക്കെത്തി. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ സഹോദരനാണ്.

വ്യൂഹം (1990), യോദ്ധ (1992), ക്യാ കൂൾ ഹേ ഹം (2005), യംല പഗ്ല ദീവാന 2 (2013) എന്നിവ സംവിധാനം ചെയ്തതിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. യോദ്ധ, ഗന്ധർവ്വം, നിർണ്ണയം എന്നീ മൂന്ന് ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം സംഗീത് ശിവൻ സഹകരിച്ചിട്ടുണ്ട്.