ഹരിയാനയിൽ ബിജെപി സർക്കാർ പ്രതിസന്ധിയിൽ; മൂന്ന് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചു

0
106

പിന്തുണച്ച മൂന്ന് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെ ഹരിയാനയിൽ ബിജെപി സർക്കാർ പ്രതിസന്ധിയിൽ. ഇതോടെ 90 അംഗ നിയമസഭയിൽ സർക്കാരിൻ്റെ അംഗസംഖ്യ 43 ആയി കുറഞ്ഞു. ഭൂരിപക്ഷത്തിന് 45 അംഗങ്ങളുടെ പിന്തുണ വേണം.

പിന്തുണ പിൻവലിച്ച സ്വതന്ത്രർ കോൺ​ഗ്രസിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചു. സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പാണെന്നും ഹരിയാനയിലെ സാഹചര്യം ബിജെപിക്ക് എതിരാണെന്നും ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു. കോൺ​ഗ്രസിന് നിലവിൽ 34 അം​ഗങ്ങളുടെ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. സ്വതന്ത്രരുടെ പിന്തുണ അടക്കം 38 അം​ഗങ്ങളാണ് പ്രതിപക്ഷത്തുള്ളത്.

സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെ ഭൂരിപക്ഷം കുറഞ്ഞുവെന്നും ബിജെപി സർക്കാരിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് കോൺഗ്രസ് വിമർശിച്ചു. നേരത്തെ ജെജെപി സഖ്യം വിട്ടുപോയതോടെ ബിജെപി പ്രതിസന്ധിയിലായിരുന്നു. തുടർന്ന് സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം നിലനിർത്തുകയായിരുന്നു.