കന്യാകുമാരിയിലേക്കുള്ള ദേശീയ പാതയിൽ കുഴി; അഴിമതി നടന്നതായി ആരോപണം

0
133

കന്യാകുമാരിയിലേക്കുള്ള ദേശീയ പാതയിൽ മാർത്താണ്ഡം മേൽപ്പാലത്തിലെ കുഴി. ജില്ലയിലെ വെട്ടുവണ്ണിയിൽ കുഴിത്തുറ പാലം അവസാനിക്കുന്നിടം മുതൽ പമ്മം തമിഴ്‌നാട് സർക്കാർ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഡിപ്പോ വരെയുള്ള രണ്ടര കിലോമീറ്റർ ദൂരത്തിൽ 222 കോടി രൂപ ചെലവിൽ നിർമിച്ച മേൽപ്പാലത്തിലാണ് കുഴി രൂപപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെയാണ് മേൽപാലം ആരംഭിക്കുന്ന പമ്മം ഭാഗത്തെ മൂന്നാമത്തെ പില്ലറിന് സമീപത്ത് കൂഴി കാണാപ്പെട്ടത്. ഇത് കാരണം പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിർത്തിവച്ചു. ഇതോടെ രൂക്ഷമായ ഗതാഗത കുരക്കാണ് ഈ ഭാഗത്ത് അനുഭവപ്പെടുന്നത്. മാർത്താണ്ഡം മേൽപ്പാലത്തിലൂടെ അധിക ഭാരം കയറ്റി ലോറികൾ വാഹനങ്ങൾ കടത്തിവിടരുതെന്ന് പൊതു ജനങ്ങൾ വളരെ നാളായി ആവശ്വം ഉന്നയിച്ചിരുന്നു.

തമിഴ്‌നാട്ടിലെ ആദ്യത്തെ ഇരുമ്പു മേൽപാലമാണ് മാർത്താണ്ഡം മേൽപ്പാലം. ഈ മേൽപ്പാലത്തിന് 112 കൂറ്റൻ തൂണുകളുണ്ട് (പില്ലറുകൾ). ഇതിൽ 21 തൂണുകൾ കോൺക്രീറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.ബാക്കിയുള്ള തൂണുകളെല്ലാം ഇരുമ്പ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഗതാഗതത്തിന് തുറന്നതുമുതൽ പാലത്തിൻ്റെ ഗുണനിലവാരം മോശമാണെന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇതുവരെ ഒരു കേടുപാടുകളും ഉണ്ടായിരുന്നില്ല.എന്നാൽ അധിക ഭാരം കയറ്റി വാഹനങ്ങൾ പോകുന്നതിനാൽ ഇപ്പോൾ ചെറിയ വിള്ളലുകളും രൂപപ്പെട്ടു. അതേസമയം ഈ പ്രദേശത്ത് അപകടങ്ങളും പതിവാണ്.

രണ്ട് വർഷത്തിലേറെയായി പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്നും ആരോപണം ഉണ്ട്. ഈ സാഹചര്യത്തിൽ ഇന്ന് റോഡിൻ്റെ മധ്യഭാഗത്ത് കോൺക്രീറ്റ് തകർന്ന് രണ്ട് മീറ്റർ വ്യാസമുള്ള കുഴി രൂപപ്പെട്ടത്.കന്യാകുമാരി ജില്ലയുടെ പ്രധാന പട്ടണമായ മാർത്താണ്ഡത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ജില്ലയിലെ പ്രമുഖ നേതാവും അന്നത്തെ കേന്ദ്ര സഹമന്ത്രിയുമായ പൊൻ. രാധാകൃഷ്ണൻ്റെ ശ്രമഫലമായി 2016 ജനുവരി 19 ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി 222 കോടിയുടെ മേൽപ്പാലത്തിന് തറക്കല്ലിട്ട ഫ്ളൈ ഓവർ 2018 നവംബർ 12-ന് തുറന്നു.

പാലത്തിൻ്റെ കേടുപാട് രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ് , ഡിഎംകെ പ്രവർത്തകർ രംഗത്ത് വന്നതോടെ ബിജെപി പ്രവർത്തകരും സംഭവ സ്ഥലത്ത് എത്തി വാക്കുതർക്കമുണ്ടായി. പാലം നിർമാണത്തിൽ അഴിമതി നടന്നതായി ആരോപണം ഉന്നയിച്ചാണ് കോണ്ഗ്രസ് ഡിഎംകെ പ്രവർത്തകർ പ്രതിഷേധിച്ചത്.