യുഎഇയിൽ 80 ട്രില്യൺ ക്യുബിക് അടി പ്രകൃതി വാതക ശേഖരം കണ്ടെത്തി

0
259

യുഎഇയിൽ പുതിയ പ്രകൃതിവാതക ശേഖരം കണ്ടെത്തി. ഷാർജ പെട്രോളിയം കൗൺസിലാണ്(എസ്പിസി) അൽ സജ വ്യവസായ മേഖലയുടെ വടക്ക് അൽ ഹദിബ ഫീൽഡിൽ വലിയ പ്രകൃതി വാതക ശേഖരം കണ്ടെത്തിയതായി അറിയിച്ചത്. വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിച്ചാൽ യുഎഇക്ക് സാമ്പത്തികമായി വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ഷാർജ നാഷണൽ ഓയിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇവിടെ നടത്തിയ ഖനനത്തിലാണ് പുതിയ ‌വാതകശേഖരം കണ്ടെത്തിയത്. ഇതിന്റെ അളവ് കണ്ടെത്തുന്നതിനുള്ള നടപടികൾ വരുംദിവസങ്ങളിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

ഷാർജയിലെ അഞ്ചാമത്തെ വാതകപ്പാടമാണ് പുതുതായി കണ്ടെത്തിയ അൽ ഹദീബ. അൽ സജാ, കാഹീഫ്, മഹനി, മുഐദ് (വാതകസംഭരണ പാടം) എന്നിവയാണ് നിലവിലുള്ള വാതകപ്പാടങ്ങൾ.

നേരത്തേ ദുബായിക്കും അബുദാബിക്കുമിടയിൽ വൻ പ്രകൃതിവാതകശേഖരം കണ്ടെത്തിയിരുന്നു. 80 ട്രില്യൺ ക്യുബിക് അടി ശേഖരമാണ് ഇവിടെ കണ്ടെത്തിയത്. ഒന്നരപ്പതിറ്റാണ്ടിനിടയിലെ ഏറ്റവുംവലിയ പര്യവേക്ഷണവിജയം കൂടിയായിരുന്നു അത്.