അഫ്ഗാനിസ്ഥാനിലെ പള്ളിയിലുണ്ടായ ആക്രമണത്തിൽ തോക്കുധാരി ആറ് പേരെ കൊലപ്പെടുത്തി

0
163

പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ തോക്കുധാരി ആറുപേരെ വെടിവച്ചു കൊന്നു. മൂന്ന് പേർക്ക് പരിക്കേറ്റു. ഹെറാത്ത് പ്രവിശ്യയിലെ ഷിയ പള്ളിയിൽ തിങ്കളാഴ്ച രാത്രി പ്രാർത്ഥനയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്. മരിച്ചവരിൽ ഒരു സ്ത്രീയും ഒരു കുട്ടിയും ഉൾപ്പെടുന്നു.