രണ്ട് മതവിഭാഗങ്ങളിൽപ്പെട്ടവർ തമ്മിലുള്ള സംഘർഷത്തിന്റെ വാർത്തകൾ അടിസ്ഥാനരഹിതം

0
136

രണ്ട് മതവിഭാഗങ്ങളിൽപ്പെട്ടവർ തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കൊൽക്കത്ത പോലീസ് വ്യക്തമാക്കിയാതായി കേരള പോലീസ്.

വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യരുതെന്നും പോലീസ് അഭ്യർത്ഥിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവരെയും, പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുടെ അഡ്മിന്മാർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.