പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ 34കാരന് ജീവപര്യന്തം തടവും പത്തുവർഷം കഠിനതടവും

0
165

മലപ്പുറം നിലമ്പൂരിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ 34കാരന് ജീവപര്യന്തം തടവും പത്തുവർഷം കഠിനതടവും. തൃശൂർ പള്ളം സ്വദേശി അബ്ദുൾ റഹീമിനെയാണ് നിലമ്പൂർ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ ഒരു ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണം. 2018ൽ നിലമ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.