ആലപ്പുഴയിൽ കാറിൽ സഞ്ചരിക്കുകയായിരുന്നവരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിച്ചതായി പരാതി

0
106

ആലപ്പുഴ താമരക്കുളത്ത് ഗുരുനാഥൻ കുളങ്ങരയിൽ കാറിൽ സഞ്ചരിക്കുകയായിരുന്നവരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിച്ചതായി പരാതി.

താമരക്കുളം സ്വദേശികളായ സുജിത്ത്, ഷംനാദ് എന്നിവർക്കാണ് മർദനമേറ്റത്. ഇവരെ നൂറനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അശ്രദ്ധമായി വാഹനമോടിച്ചതിനെ ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.