മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് വീണ്ടും അപകടം; ഒരാളെ കാണാതായി

0
95

പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് വീണ്ടും അപകടം. ഒരാളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ജോണി(50)യെയാണ് കാണാതായത്. പുലർച്ചെ മൂന്നരയോടെയാണ് അപകടം. മത്സ്യബന്ധനത്തിന് പോകുന്നതിനിടെ അഴിമുഖത്തുണ്ടായ ശക്തമായ ഒഴുക്കിൽ വള്ളം മറിഞ്ഞാണ് അപകടം ഉണ്ടായത്.

പുതുക്കുറിച്ചി സ്വദേശി നജീബിൻ്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് മറിഞ്ഞത്. ആറ് തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. 5 തൊഴിലാളികൾ- സിദ്ദിഖ്, നജീബ്, അൻസിൽ, അൻസാരി, സജീബ് എന്നിവർ നീന്തി രക്ഷപ്പെട്ടു. മുതലപ്പൊഴി അഴിമുഖത്ത് മണൽ നിറഞ്ഞ് രൂപപ്പെട്ട ചുഴിയാണ് ബോട്ടപകടത്തിന് സ്ഥിരം കാരണമാകുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.