അജ്മീറിലെ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ മർദിച്ചു കൊലപ്പെടുത്തി അജ്ഞാത സംഘം

0
161

അജ്മീറിലെ മസ്ജിദിനുള്ളില്‍ കയറി അജ്ഞാത സംഘം ഇമാമിനെ മർദിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശിയായ മൗലാന മാഹിറാണ് കഴിഞ്ഞ ദിവസം ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അജ്മീറിലെ ദൗറായ് പ്രദേശത്തെ മുഹമ്മദി മദീന മസ്ജിദിലെ അമീറിനെ അജ്ഞാതർ ആക്രമിച്ച് കൊലപ്പെടുത്തി. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികൾ ഇമാമിനെ മർദിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

ആക്രമികൾ മസ്‌ജിദിന് ഉള്ളിലേക്ക് കയറിയപ്പോൾ ആറ് കുട്ടികളും അവിടെ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാൽ ബഹളം വെച്ചാല്‍ കൊന്നുകളയുമെന്ന് കുട്ടികളെ അക്രമികളെ ഭീഷണിപ്പെടുത്തുകയും ശേഷം ഇമാമിനെ കൊലപ്പെടുത്തുകയുമായിരുന്നു.

‘പെട്ടെന്ന് മൂന്ന് അക്രമികള്‍ ആയുധങ്ങളുമായി പള്ളിയിലേക്ക് കടന്നുവന്നു. ഇവര്‍ വസ്ത്രം കൊണ്ട് മുഖം മറച്ചിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അവര്‍ ഞങ്ങളെ മുറിയില്‍ നിന്ന് പുറത്താക്കി. ഇതിനുപിന്നാലെയാണ് അക്രമികള്‍ ഇമാമിനെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ശേഷം അവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു,’ സംഭവത്തിന് ദൃക്‌സാക്ഷികളായ കുട്ടികള്‍ പറഞ്ഞു. അതേസമയം, സംഭവത്തിൽ അന്വേഷണം നടക്കുന്നതായാണ് പൊലീസ് അറിയിച്ചത്.