ഉത്തരക്കടലാസിൽ ജയ് ശ്രീറാം എന്ന് എഴുതിയ വിദ്യാർഥികളെ വിജയിപ്പിച്ചതിന് യുപി സർവകലാശാലയിൽ അധ്യാപകരെ സസ്പെൻഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ വീര്‍ ബഹാദൂര്‍ സിങ് പുര്‍വാഞ്ചല്‍ യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ ഫര്‍മസി വിദ്യാര്‍ത്ഥികള്‍ ആണ് ഉത്തരക്കടലാസില്‍ ജയ് ശ്രീറാം എന്നും ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരുടെ പേരും എഴുതി നല്‍കിയത്. തുടർന്ന് അധ്യാപകർ 18 ഫാർമസി വിദ്യാർത്ഥികളെ വിജയിപ്പിച്ചു.
സംഭവം വിവാദമായതോടെ ഈ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ പുനഃപരിശോധിക്കണമെന്ന് വിബിഎസ്പി സർവകലാശാലയിലെ മുൻ വിദ്യാർത്ഥി നേതാവ് ദിവ്യാൻഷു സിംഗ് വിവരാവകാശ രേഖയിൽ ആവശ്യപ്പെട്ടിരുന്നു. റോള്‍ നമ്പര്‍ സഹിതം നല്‍കിയായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം ദിവ്യന്‍ഷു സിങ് ഉന്നയിച്ചത്. കൃത്രിമം നടത്തിയെന്ന് തെളിഞ്ഞ അധ്യാപകരെക്കുറിച്ചുള്ള വിവരങ്ങളും ഇയാൾത്തന്നെ പുറത്തുവിട്ടിരുന്നു.
‘വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഉത്തര്‍പ്രേദേശ് ഗവര്‍ണര്‍ അദേല്‍ പട്ടേലിന് അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയാണ് വി.ബി.എസ്.പി യൂണിവേഴ്സിറ്റി അധ്യാപകര്‍ അവരെ ജയിപ്പിച്ചത്’, ദിവ്യന്‍ഷു സിങ് സംഭവത്തെ കുറിച്ച് പറഞ്ഞു.