സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർധനവ്

0
119

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് 53,480 രൂപയിലെത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6685 രൂപയാണ് വിപണി വില.18 കാരറ്റ് സ്വർണത്തിന് 5580 രൂപയാണ് വില.

അതേസമയം, സാധാരണ വെള്ളിയുടെ വില ഗ്രാമിന് 88 രൂപയും ഹാൾമാർക്ക് വെള്ളിയുടെ വില ഗ്രാമിന് 103 രൂപയുമാണ്.

ഇന്നലെ 320 രൂപ ഉയർന്നിരുന്നു. ഈ മാസം 19ന് കുറിച്ച പവന് 54,520 രൂപയും ഗ്രാമിന് 6,815 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയർന്ന വില. എന്നാൽ, ഇക്കഴിഞ്ഞ 25ന് വില ഗ്രാമിന് 6,625 രൂപയിലേക്കും പവന് 53,000 രൂപയിലേക്കും താഴ്ന്നിരുന്നു. തുടർന്നാണ് വില വീണ്ടും കൂടിയത്.