ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ 10 റൺസിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്

0
264

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ 10 റൺസിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്. 257 റൺസ് പിന്തുടർന്ന മുംബൈയ്ക്ക് 9 വിക്കറ്റിന് 247 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

മുംബൈയുടെ ടോപ് ഓർഡർ പരാജയപ്പെട്ടെങ്കിലും തിലക് വർമ, ഹാർദിക് പാണ്ഡ്യ, ടിം ഡേവിഡ് എന്നിവർ ബാറ്റുകൊണ്ടു തിളങ്ങി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ മുകേഷ് കുമാര്‍, റാസിഖ് സലാം എന്നിവരാണ് മുംബൈയുടെ ജയപ്രതീക്ഷ തകര്‍ത്തത്. രണ്ടു വിക്കറ്റുകളുമായി ഖലീല്‍ അഹമ്മദ് മികച്ച പിന്തുണ നല്‍കി.