ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മെച്ചപ്പെട്ട പോളിംഗ്

0
122

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മെച്ചപ്പെട്ട പോളിംഗ്. 70.35 ശതമാനം പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂർ മണ്ഡലത്തിലാണ്. പത്തനംതിട്ട മണ്ഡലത്തിൽ കുറവ്. എന്നാൽ 2019നെ അപേക്ഷിച്ച് സംസ്ഥാനത്ത് പോളിംഗ് ശതമാനം കുറഞ്ഞു.

രാവിലെ ഏഴുമണിക്ക് പോളിങ് ആരംഭിച്ചപ്പോൾ വോട്ടർമാർ ആവേശത്തോടെ പോളിങ് ബൂത്തുകളിലെത്തുന്നത് കാണാമായിരുന്നു. കടുത്ത ചൂടിനെ അവഗണിച്ച് ഉച്ചയോടെയും വോട്ടർമാർ വൻതോതിൽ പോളിങ് ബൂത്തുകളിലെത്തി. എന്നാൽ ഉച്ചയ്ക്ക് ശേഷം പോളിങ് മന്ദഗതിയിലായിരുന്നു.

ആകെ വോട്ടർമാരിൽ 70.35% മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. കണ്ണൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ്. 75.74 ശതമാനം. ആലപ്പുഴ-74.37, കാസർകോട്-73.36, കോഴിക്കോട്-73.34, വയനാട്-72.68, ആലത്തൂർ-72.11, മലപ്പുറം-71.68, ചാലക്കുടി-71.68, ആറ്റിങ്ങൽ-69.40, എറണാകുളം- 68.10, തിരുവനന്തപുരം-68.10, കൊല്ലം.37.69 , ഇടുക്കി- 66.39, മാവേലിക്കര-65.88, കോട്ടയം-65.59, പത്തനംതിട്ട-63.35. ആകെ വോട്ടിംഗിൽ 69.76% പുരുഷന്മാരും 70.90% സ്ത്രീകളും 38.96% ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നുള്ളവരുമാണ്.