പാലക്കാട് കനത്ത ചൂട്; 45.2 ഡിഗ്രി രേഖപ്പെടുത്തി

0
97

പാലക്കാട് എരുമയൂരിൽ ഇന്ന് ഉച്ചക്ക് മൂന്നുമണിക്ക് രേഖപ്പെടുത്തിയത് 45.2 ഡിഗ്രി കനത്ത ചൂട്. വോട്ടർമാരെയും പോളിംഗ് ജോലി ചെയ്യുന്നവരെയും ചൂട് വലിയതോതിൽ ബുദ്ധിമുട്ടിക്കുകയാണ്.

കടുത്ത ചൂടിനിടെ പാലക്കാട് രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചിരുന്നു. വോട്ട് ചെയ്യാനെത്തിയവരാണ് മരിച്ചത്. തേൻകുറിശ്ശി സ്വദേശി ശബരി ( 32), വിളയോടി പുതുശേരി കുമ്പോറ്റിയിൽ കണ്ടൻ (73) ആണ് എന്നിവരാണ് മരിച്ചത്. വോട്ട് ചെയ്ത് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു കണ്ടൻ. തേൻകുറിശ്ശി വടക്കേത്തറ എൽ പി സ്കൂളിൽ വച്ചായിരുന്നു സംഭവം.