സിനിമാ-സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ (74) അന്തരിച്ചു. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആദ്യം നാടകരംഗത്ത് പ്രവർത്തിച്ചിരുന്ന മോഹനകൃഷ്ണൻ സംവിധായകരായ ലോഹിതദാസ്, ജയരാജ് എന്നിവരുമായുള്ള അടുപ്പത്തെ തുടർന്നാണ് സിനിമാരംഗത്തേക്ക് വന്നത്.
ആയുഷ്കാലം, ഭൂതക്കണ്ണാടി, കാരുണ്യം, അയാൾ കഥയെഴുതുകയാണ്, പുനരധിവാസം, തന്മാത്ര, അപ്പോത്തിക്കിരി എന്നിവയാണ് അഭിനയിച്ച പ്രധാന സിനിമകൾ.
തിരൂർ തെക്കൻകുറ്റൂർ പരേതരായ അമ്മശ്ശം വീട്ടിൽ കുട്ടിക്കൃഷ്ണൻ നായരുടെയും മണ്ണേംകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനാണ്. തൃത്താല ഹൈസ്കൂളിലെ മുൻ അധ്യാപിക ശോഭനയാണ് ഭാര്യ. മക്കൾ: ഹരികൃഷ്ണൻ, അപർണ. മരുമക്കൾ: സമർജിത് , ലക്ഷ്മി.