വധുവിന് കുടുംബം നൽകുന്ന സ്വർണം ഉൾപ്പെടെയുള്ള സമ്പത്തിൽ ഭർത്താവിന് അവകാശമില്ലെന്ന് സുപ്രീം കോടതി

0
185

വധുവിന് കുടുംബം നൽകുന്ന സ്വർണം ഉൾപ്പെടെയുള്ള സമ്പത്തിൽ ഭർത്താവിന് അവകാശമില്ലെന്ന് സുപ്രീം കോടതി. പ്രതിസന്ധി ഘട്ടങ്ങളിൽ ഉപയോഗിച്ചാലും ഭാര്യയുടെ സ്വത്ത് തിരികെ നൽകാൻ ഭർത്താവിന് ധാർമിക ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി.

മലയാളി ദമ്പതിമാരുടെ കേസിൽ സ്വർണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നൽകാൻ നിർദേശിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. വിവാഹത്തിനു മുമ്പോ വിവാഹസമയത്തോ അതിനുശേഷമോ പെൺവീട്ടുകാർ വധുവിന് നൽകുന്ന വസ്തുക്കൾ ഇതിലുൾപ്പെടും.

അതിന്റെ പരിപൂർണമായ അവകാശം സ്ത്രീക്കുതന്നെയാണ്. അതവർക്ക് സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാം. ഭർത്താവിന് ഒരു നിയന്ത്രണവുമില്ല. പങ്കാളികൾ തമ്മിലുള്ള പരസ്പര ബഹുമാനമാണ് വിവാഹമെന്ന സങ്കല്പത്തിന്റെ അടിസ്ഥാനമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.