പാലക്കാട് പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
154

പാലക്കാട് തൃത്താലയിൽ പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല വേട്ടുപറമ്പിൽ വീട്ടിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫാമിസ് ആണ് മരിച്ചത്. മുറിയിലെ ജനലിൽ കെട്ടിയിട്ട തോർത്തിൽ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. വീട്ടിൽ അസ്വഭാവികമായി പ്രശ്‌നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് പിതൃസഹോദരൻ പറഞ്ഞു. കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുടുങ്ങിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.