വൈക്കം മഹാദേവ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

0
107

വൈക്കം മഹാദേവ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. രാവിലെ 10 മണിയോടെയാണ് ഭക്തർ കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ക്ഷേത്രം ഭാരവാഹികളെ വിവരമറിയിച്ചു.

വൈക്കം ഫയർഫോഴ്‌സ് സംഘം എത്തി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം കുളത്തിൽ കണ്ടെത്തിയതിനെ തുടർന്ന് അരമണിക്കൂറോളം ക്ഷേത്രം അടച്ചിട്ടു. ശുദ്ധിക്രിയകൾ നടത്തിയ ശേഷമാണ് നട തുറന്നത്.