‘രാജ്യത്തിൻ്റെ സമ്പത്ത് കോൺഗ്രസ് മുസ്ലീങ്ങൾക്ക് നൽകും’; മോദിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

0
170

രാജസ്ഥാനിലെ വിവാദ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. ഈ മാസം 29ന് 11ന് മുമ്പ് മറുപടി നൽകാനാണ് നിർദേശം. ബിജെിപി അധ്യക്ഷൻ ജെപി നദ്ദയോടാണ് പ്രധാനമന്ത്രിയുടെ വിവാദ പരാമർശത്തിൽ വിശദീകരണം തേടിയിരിക്കുന്നത്. രാജ്യത്തിൻ്റെ സമ്പത്ത് മുസ്ലീങ്ങൾക്ക് കോൺഗ്രസ് നൽകുമെന്ന പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിൻ്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി.

ജനപ്രാതിനിധ്യ നിയമത്തിലെ 77-ാം വകുപ്പ് അനുസരിച്ച് താരപ്രചാരകരും സ്ഥാനാർത്ഥികളും നടത്തുന്ന പരാമർശങ്ങളിൽ പാർട്ടി അധ്യക്ഷനാണ് ഉത്തരവാദിത്തം എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്. തുടർന്നാണ് ബിജിപി അധ്യക്ഷനോട് വിശദീകരണം തേടിയിരിക്കുന്നത്. വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങളും ഉള്ളടക്കം എഴുതി നൽകാനും തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

രാഹുൽ ഗാന്ധിയോടും തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടിയിട്ടുണ്ട്. കേരളത്തിൽ നടത്തിയ പരാമർശത്തിലാണ് നടപടി. രാജ്യത്ത് ദാരിദ്ര്യം വർധിച്ചുവരുന്നുവെന്ന പരാമർശത്തിലാണ് വിശദീകരണം തേടിയിരിക്കുന്നത്. സംഭവത്തിൽ ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയോടാണ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ വിശദീകരണം തേടിയിരിക്കുന്നത്.