അജ്ഞാതന്‍ വയോധികയെ കുത്തിവെച്ചെന്ന കേസ്; പ്രതി പിടിയില്‍

0
130

അജ്ഞാതന്‍ വയോധികയെ കുത്തിവെച്ചെന്ന കേസിൽ പ്രതി പിടിയില്‍. പത്തനംതിട്ട വലഞ്ചൂഴി സ്വദേശി ആകാശ് (28) ആണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് ഉപയോഗിച്ചിരുന്ന സ്‌കൂട്ടറിന്റെ നമ്പര്‍ വ്യക്തമായിരുന്നു. ആകാശ് ജോലി ചെയ്തുവന്ന സ്ഥാപനത്തിന്റെ ഉടമയുടേതായിരുന്നു സ്‌കൂട്ടര്‍.

ആകാശിന് മാനസിക പ്രശ്‌നം ഉള്ളതായി സംശയം. റാന്നി വലിയകലുങ്കില്‍ ഇന്നലെ രാവിലെ 11:30 ആണ് യുവാവ് 66 കാരിയുടെ വീട്ടിലെത്തിയത്.