സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവിന് ശേഷം വീണ്ടും വർധനവ്

0
38

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 53280 രൂപയും ഗ്രാമിന് 6660 രൂപയുമാണ് ഇന്നത്തെ സ്വർണവില. കഴിഞ്ഞ ദിവസം സ്വർണ വിലയിൽ നേരിയ കുറവുണ്ടായി. പവന് 52920 രൂപയും ഗ്രാമിന് 6615 രൂപയുമായിരുന്നു ഇന്നലെ വില.

ആഗോളതലത്തിൽ ബുധനാഴ്ച ചെറിയ ലാഭത്തോടെയാണ് സ്വർണ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വർണവില കുറഞ്ഞതോടെ ഉപഭോക്താക്കൾ സ്വർണത്തിൻ്റെ മുൻകൂർ ബുക്കിംഗ് വർധിപ്പിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിൽ വെള്ളി വിലയിൽ നേരിയ കുറവുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 86.40 രൂപയാണ്. വെള്ളി കിലോയ്ക്ക് 1000 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാമിന് 691.20 രൂപ, 10 ഗ്രാമിന് 864 രൂപ, 100 ഗ്രാമിന് 8640 രൂപ, കിലോഗ്രാമിന് 86,400 രൂപ.