ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ മൃതദേഹം

0
123

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒന്നാം നിലയിലെ ഓഫീസർമാരുടെ വിശ്രമമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇരുമ്പ് സ്റ്റാൻഡിൽ കഴുത്തിൽ ഷാളിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം. സമീപത്ത് കറൻസി നോട്ടുകൾ ചിതറിക്കിടക്കുകയായിരുന്നു. 26 വയസ് പ്രായം തോന്നിക്കുന്ന യുവതിയെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.