ദുബായ് വിമാനത്താവളത്തിൻ്റെ പ്രവർത്തനം സാധാരണ നിലയിലായി

0
222

പ്രതിദിനം 1400 വിമാനങ്ങൾ സർവീസ് നടത്തുന്ന ദുബായ് വിമാനത്താവളത്തിൻ്റെ പ്രവർത്തനം സാധാരണ നിലയിലായി. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളടക്കം നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇന്നലെ മുതൽ സർവീസുകൾ സാധാരണ നിലയിലാണെന്ന് എയർപോർട്ട് സിഎഇ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു. ബാഗേജ് വിതരണവും പുരോഗമിക്കുകയാണ്.

ബസുകളും സർവീസ് പൂർണമായി പുനരാരംഭിച്ചു.ദുബായിൽ 4 മെട്രോ സ്റ്റേഷനുകൾ ഒഴികെയുള്ളവ തുറന്നു. മഴക്കെടുതിയുടെ ഒരാഴ്ചയ്ക്കുശേഷം ഓഫിസുകൾ തുറന്നതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. മണിക്കൂറുകൾ സഞ്ചരിച്ചാണ് പലരും ഓഫിസുകളിൽ എത്തിയത്.

അതേസമയം അബുദാബിയുടെ പടിഞ്ഞാറൻ മേഖലയിൽ മഴ പെയ്യുമെന്ന് പ്രവചനം ഉണ്ടായിരുന്നെങ്കിൽ ഇന്നലെ ശാന്തമായ കാലാവസ്ഥയായിരുന്നു. ഫുജൈറ, അൽഐൻ എന്നിവിടങ്ങളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.