ജസ്‌ന തിരോധാന കേസിൽ തുടരന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ

0
106

ജസ്‌ന തിരോധാന കേസിൽ തുടരന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ വ്യക്തമാക്കി. ജസ്നയുടെ പിതാവ് ഉന്നയിച്ച കാര്യങ്ങൾ അന്വേഷിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു. മെയ് മൂന്നിന് ഹർജി വീണ്ടും പരിഗണിക്കുമ്പോൾ വിവരങ്ങൾ കൈമാറണമെന്നും സിബിഐ കോടതിയെ അറിയിച്ചു.

ജസ്നയുടെ രക്തംപുരണ്ട വസ്ത്രം, അജ്ഞാതസുഹൃത്ത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ അന്വേഷണം നടന്നില്ലെന്നായിരുന്നു പിതാവിന്റെ ആരോപണം. വ്യാഴാഴ്ചകളില്‍ ജസ്ന ഒരു പ്രാര്‍ഥനകേന്ദ്രത്തില്‍ പോകാറുണ്ടായിരുന്നു, അവിടെ ജസ്നയ്ക്ക് ഒരു അജ്ഞാതസുഹൃത്തുണ്ടായിരുന്നതായും ഇദ്ദേഹം പറഞ്ഞിരുന്നു.

ജസ്ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐ. നല്‍കിയ റിപ്പോര്‍ട്ടിനെതിരേ ജസ്നയുടെ പിതാവാണ് കോടതിയെ സമീപിച്ചത്. പലകാര്യങ്ങളും സി.ബി.ഐ അന്വേഷിച്ചില്ലെന്നായിരുന്നു പിതാവ് ജയിംസ് ജോസഫ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.