നാലുവർഷ ബിരുദം പാസായവർക്ക് ഇനി പിഎച്ച്ഡിക്കും അപേക്ഷിക്കാം

0
176

75 ശതമാനം മാർക്കോടെ നാലുവർഷ ബിരുദം പാസായവർക്ക് ഇപ്പോൾ നെറ്റ് പരീക്ഷയ്ക്കും പിഎച്ച്ഡിക്കും അപേക്ഷിക്കാം. ഇവർക്ക് ജെ.ആർ.എഫ്. ഇല്ലാതെതന്നെ പിഎച്ച്.ഡി. നേടാനാകുമെന്നും യു.ജി.സി. ചെയർമാൻ ജഗദീഷ് കുമാർ അറിയിച്ചു.

നിലവിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമാണ് നെറ്റ് പരീക്ഷയുടെ യോഗ്യത. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയ്‌ക്ക് പകരം ഓഫ്‌ലൈൻ മോഡിലാണ് ഈ വർഷത്തെ പരീക്ഷ നടത്തുന്നത്. എല്ലാ വിഷയങ്ങളുടേയും പരീക്ഷ ജൂൺ 16-ന് നടക്കും.

സംവരണ വിഭാഗ വിദ്യാർത്ഥികൾക്ക് മാർക്കിൽ അഞ്ച് ശതമാനം ഇളവ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. നെറ്റ് പരീക്ഷയുടെ രജിസ്ട്രേഷൻ ശനിയാഴ്ച ആരംഭിച്ചു. മെയ് 10 ആണ് അവസാന തീയതി.