ലോക്സഭാ തിരഞ്ഞെടുപ്പ്: അവസാനഘട്ട പരിശീലനം 23ന്

0
62

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നു ഘട്ടങ്ങളിലായി നടത്തിയ പരിശീലനത്തിലും പങ്കെടുക്കാന്‍ കഴിയാത്ത കണ്ണൂർ ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി ഏപ്രില്‍ 23ന് അവസാന ഘട്ട പരിശീലനം നല്‍കും.

രാവിലെ 10 മണിക്ക് ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളില്‍ നടക്കുന്ന പരിശീലനത്തില്‍ ഇതുവരെ ഹാജരാകാത്ത മുഴുവന്‍ പോളിംഗ് ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.