ബംഗളൂരുവിനെ തകർത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡര്‍സിന് 1 റണ്‍സിന്റെ ആവേശജയം

0
228

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡര്‍സിന് 1 റണ്‍സിന്റെ ആവേശജയം. കൊല്‍ക്കത്തയുടെ 222 റണ്‍സ് പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 221ന് ഓള്‍ഔട്ട് ആയി.

അവസാന പന്തില്‍ കളി കൈവിട്ട ബെംഗളൂരു സീസണിലെ ഏഴാം തോല്‍വിയാണ് വഴങ്ങിയത്. അവസാന ഓവറില്‍ കരണ്‍ ശര്‍മ മൂന്ന് സിക്‌സറുകള്‍ പറത്തിയിട്ടും ആര്‍സിബിയെ രക്ഷിക്കാനായില്ല. മറുപടി ബാറ്റിങ്ങില്‍ ബെംഗളൂരുവിനായി വില്‍ ജാക്‌സും രജത് പട്ടീദാറും അര്‍ധ സെഞ്ചുറി നേടി.32 പന്തില്‍ 55ഉം 23 പന്തില്‍ 52ഉമാണ് യഥാക്രമം നേടിയത്. അഞ്ചുവീതം സിക്‌സുകള്‍ ഇരുവരും അടിച്ചുകൂട്ടി.

അവസാന പന്തില്‍ 21 റണ്‍സായിരുന്നു ബെംഗളൂരുവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മൂന്നു സിക്‌സുകള്‍ പറത്തി കരണ്‍ ശര്‍മ അഞ്ചാം പന്തില്‍ താരം പുറത്തായതോടെ പ്രതീക്ഷയറ്റു. ഏഴു പന്തില്‍ മൂന്നു സിക്‌സുകളടക്കം 20 റണ്‍സാണ് താരം നേടിയത്. ഒടുവില്‍ ഒരു റണ്‍സിന് ബംഗളൂരു മത്സരം കൈവിട്ടു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു. ബംഗളൂരുവിന്റെ മറുപടി ബാറ്റിങ് 20 ഓവറില്‍ 221 റണ്‍സില്‍ അവസാനിച്ചു.