രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചതിലെ എതിർപ്പ്; 60കാരിയെ കൊന്ന് കുഴിച്ചുമൂടി സഹോദരൻ

0
150

ആലപ്പുഴ സ്വദേശിനിയായ 60കാരിയെ സഹോദരൻ കൊലപ്പെടുത്തി വീട്ടിൽ കുഴിച്ചുമൂടി. ചെട്ടിക്കാട് സ്വദേശി റോസമ്മയെയാണ് ബ്രദർ ബെന്നി ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ബെന്നിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റോസമ്മ രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചതിലെ എതിർപ്പ് ആണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

മരണപ്പെട്ടു എന്ന് മനസ്സിലായതോടെ വീടിന്റെ പിൻഭാഗത്ത് കുഴിയെടുത്ത് മറവു ചെയ്യുകയായിരുന്നു. ഈ മാസം 17-ാം തീയതി രാത്രിയാണ് സംഭവം. 18 ന് കാണാതായിട്ടും ആരും പോലീസിനെ അറിയിച്ചിരുന്നില്ല. മകൻ സാനു ഇരുപതാം തീയതിയാണ് ആലപ്പുഴ നോർത്തിൽ പരാതി കൊടുത്തത്.

പിന്നീട് ബെന്നി തന്നെയാണ് കൊന്നു കുഴിച്ചു മൂടിയത് ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കൾ രാവിലെ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. മൃദാദ്ദേഹം കിട്ടിയാൽ മാത്രമേ കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.