ആദിവാസി പെൺകുട്ടിയെ വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
121

ആദിവാസി പെൺകുട്ടിയെ വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ ചാലിയാർ പഞ്ചായത്ത് വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു വിജയ ദമ്പതികളുടെ മകൾ അഖില(17)യാണ് മരിച്ചത്. നിലമ്പൂർ മാനവേദന് സ്കൂളിൽ ഹയർസെക്കൻഡറി വിദ്യാർത്ഥിനിയാണ്.

ഇന്നലെ വൈകും നേരം മൂന്ന് മണി മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു, വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും തിരിച്ചില്‍ നടത്തുന്നതിനിടയില്‍ രാത്രി 10 മണിയോടെ കോളനിക്ക് സമീപമുള്ള വനത്തിലെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്തുകയായിരുന്നു.